LABOURFED 2023-2024
• ലേബര്‍ഫെഡ് പുതിയ ഭരണസമിതി 01.01.2024 ല്‍ ചാര്‍ജ്ജെടുത്തു.
• 11.03.2024 ല്‍ സഹകരണ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥയെ മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കി സര്‍ക്കാര്‍ നിയമിച്ചു.
• 08.05.2024 ല്‍ മണ്‍വിള ACSTI ല്‍ വച്ച് പൊതുയോഗം ചേര്‍ന്നു. പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ബൈല ഭേദഗതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
• ഫെഡറേഷന്റെ കീഴിലുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ISCO യുടെ ആഭിമുഖ്യത്തില്‍ 09.05.2024, 10.05.2024 തീയതികളില്‍ ഫെഡറേഷനിലെയും അംഗസംഘങ്ങളിലെയും ഭരണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. 2024-25 വര്‍ഷം വിജ്ഞാന നൈപുണ്യ വികസന പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
• 15.05.2024 ല്‍ കേരളത്തിലെ പ്രാഥമിക ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രഖ്യാപനം പോളിസി വിതരണം എന്നിവ നടത്തി. ബഹു. സഹകരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി, ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ 1000 തൊഴിലാളികള്‍ക്ക് 116.4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു തൊഴിലാളികള്‍ക്കുള്ള വാര്‍ഷിക പ്രീമിയം പകുതി ഫെഡറേഷനും പകുതി അംഗസംഘങ്ങളുമാണ് വഹിക്കുന്നത്. ഒരു തൊഴിലാളി അപകടം പറ്റി ചികിത്സയിലായാല്‍ 2 ലക്ഷം രൂപ വരെ ചികിത്സാധനസഹായവും മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ ധനസഹായവും അപകടം പറ്റി ജോലിക്ക് പോകാതായാല്‍ 2000 രൂപ വീതം പരമാവധി 100 ആഴ്ച വരെ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി.
• അംഗസംഘങ്ങളുടെ പുനരുദ്ധാരണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് പ്രവൃത്തന മൂലധന വായ്പയ്ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി സഹകരണ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.
• ഫെഡറേഷന്റെ ഏറ്റവും പ്രധാനപെട്ട രണ്ട് പ്രോജക്ടുകളായ ലേബര്‍ ബാങ്കും മെറ്റീരിയല്‍ ബാങ്കും പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മെറ്റീരിയല്‍ ബാങ്ക് പ്രോജക്ട് ഒന്നാം ഘട്ടം 24-25 വര്‍ഷത്തെ സര്‍ക്കാരിന്റെ 100 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനയി സമര്‍പ്പിച്ചിട്ടുണ്ട്.
National labour co operative federation – ന്റെ കേരള ഡയറക്ടർ ശ്രീ. കിഷോർകുമാർ T K ലേബർ ഫെഡ് ഓഫീസ് സന്ദർശിച്ചു
National labour co operative federation – ന്റെ കേരളത്തിൽ നിന്നുള്ള ഡയറക്ടർ ശ്രീ. കിഷോർകുമാർ. T K ലേബർ ഫെഡ് ഓഫീസ് സന്ദർശിച്ചു
സംസ്ഥാന സഹകരണ മെറ്റീരിയൽ ബാങ്ക് ഉദ്ഘാടനം
സഹകരണ വകുപ്പിന്റെ വിപണി ഇടപെടല്‍ നിര്‍മ്മാണ സാമഗ്രികളുടെ വിപണിയിലേക്കും.
സഹകരണ വകുപ്പിന്റെ വിപണി ഇടപെടല്‍ നിര്‍മ്മാണ സാമഗ്രികളുടെ വിപണിയിലേക്കും. നിര്‍മ്മാണ സാമഗ്രികള്‍ ന്യായ വിലയ്ക്കു ലഭ്യമാകുന്ന മെറ്റീരിയല്‍ ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ജില്ലയിലെ വെള്ളിയൂരില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ മെറ്റീരിയല്‍ ബാങ്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബര്‍ 15ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട സഹകരണ വകുപ്പു മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. ലേബര്‍ സഹകരണ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ ലേബര്‍ഫെഡിന്റെ നേതൃത്വത്തില്‍, പൊതുവിപണിയേക്കാള്‍ കുറഞ്ഞ വില, ഗുണമേന്മ എന്നിവ ഉറപ്പാക്കിയായിരിക്കും മെറ്റീരിയല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.